India

കർഷകർക്കിടയിൽ ബോധവൽക്കരണം നടത്തി അമൃത അഗ്രികൾച്ചറൽ കോളേജിലെ വിദ്യാർത്ഥികൾ | amrutha agricultural college

കുളത്തുപാളയം പ്രദേശത്തെ കർഷകർക്കായി വിവിധയിനം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു

കിനാത്തുകടവ്: അരസമ്പാളയം അമൃത കാർഷിക കോളേജിലെ നാലാം വർഷ വിദ്യാർത്ഥികൾ അവരുടെ ഗ്രാമവികസന പരിശീലന പ്രോഗ്രാമിന്റെ ഭാഗമായി കുളത്തുപാളയം പ്രദേശത്തെ കർഷകർക്കായി വിവിധയിനം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു

അസോള പായൽ ഉപയോഗിച്ച് നിർമ്മിക്കുന്ന കന്നുകാലികൾക്കായുള്ള തീറ്റകളെ പറ്റിയും, കൃഷിയിൽ സഹായിക്കുന്ന രണ്ട് തരം മൊബൈൽ ഫോൺ ആപ്ലിക്കേഷനുകളെ പറ്റിയും കർഷകരുമായി ചർച്ച ചെയ്തു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകർക്കായുള്ള വിവിധ തരം സ്കീമുകളെ പറ്റി കർഷകരെ ബോധവാന്മാരാക്കി, കൂടാതെ ആര്യവേപ്പില ഉപയോഗിച്ച് തയ്യാറാക്കുന്ന “നീമസ്ത്ര” എന്ന കീടനാശിനിയേയും പറ്റി വിദ്യാർത്ഥികൾ കർഷകരോട് സംസാരിച്ചു.

കിനാത്തുകടവിലെ പതിനഞ്ചോളം കർഷകരാണ് പരിപാടിയിൽ സഹകരിച്ചതും, കാർഷിക വിദ്യാർത്ഥികളായ കുട്ടികളെ അവരുടെ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്ത്.

കോളേജ് പ്രിൻസിപ്പൽ ഡീൻ ഡോ. സുധീശ് മനാൽ, അധ്യാപകരായ ഡോ. ശിവരാജ്, ഡോ. സത്യപ്രിയ, ഡോ. റീന, ഡോ. നവീൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ മഹ, സുഭ, അക്കാൻഷ, ദർശന, ലക്ഷ്യ, മുരളി, അഭിരാം, പൂർണ്ണ, സജിനി, ആർഥര, ബ്രിജിത് എന്നിവരാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

STORY HIGHLIGHT: students of amrita agricultural college organized an awareness class for farmers