തിരുവനന്തപുരം: നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നതിനു മുൻപ് ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആമാശയത്തിൽ ആകെ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിലായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്.
തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, അമ്മു സജീവിന്റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.
STORY HIGHLIGHT: ammu sajeev death only 50 ml of water in the stomach