Kerala

ലോട്ടറിയിൽ സമ്മാനമടിച്ച പലരുടേയും തുക സർക്കാർ ഖജനാവിലേക്ക് തന്നെ; എന്നാൽ കണക്കറിയില്ലെന്ന് ധനമന്ത്രി | kerala lottery

സമ്മാനർഹർ ലോട്ടറി ടിക്കറ്റ് നിശ്ചിത തീയ്യതിക്കകം ഹാജരാക്കി പണം കൈപ്പറ്റണം

സ്ഥിരമായി ലോട്ടറി എടുക്കുന്നവർ ഉണ്ട്, വല്ലപ്പോഴും ലോട്ടറി എടുക്കുന്നവരുണ്ട്. ഇത് ചെറിയൊരു വിഭാഗം ആളുകൾ താങ്ങൾ എടുത്ത ലോട്ടറി ടിക്കറ്റ് ഫലം നോക്കാറില്ല. ഇത്തരത്തിൽ നോക്കാത്തവർക്ക് അടിക്കുന്ന ടിക്കറ്റിനെ സമ്മാനം എവിടേക്കാണ് പോകുന്നത് എന്ന് അറിയാമോ ?അതും സർക്കാർ ഖജനാവിലേക്ക് തന്നെയാണ്. എന്നാൽ ലോട്ടറി സമ്മാനം അടിച്ചിട്ടും കൈപ്പറ്റാത്ത തുകയിൽ സർക്കാരിന് ലഭിച്ച കണക്ക് എത്രയെന്ന് അറിയില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നത്. എ പി അനിൽകുമാർ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് ആയിരുന്നു മന്ത്രിയുടെ ഇത്തരത്തിലുള്ള മറുപടി.

കേന്ദ്ര ലോട്ടറി ചട്ടങ്ങൾ 2010 പ്രകാരം വിവിധ ലോട്ടറികളിലായി സമ്മാനാർഹമാകുകയും എന്നാൽ സമ്മാനം കൈപറ്റാതിരിക്കുകയും ചെയ്ത വകയിൽ സർക്കാരിന് ലഭിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ കിട്ടിയ തുക എത്രയെന്ന് അറിയില്ലെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്.

ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന വിറ്റുവരവ് പൂർണമായും സർക്കാരിലേക്ക് ഒടുക്കുകയാണ് ചെയ്യുന്നതെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ലോട്ടറി എടുക്കുന്നവരിൽ ചെറിയൊരു വിഭാഗം റിസൾട്ട് നോക്കാറില്ല. സമ്മാനർഹർ ലോട്ടറി ടിക്കറ്റ് നിശ്ചിത തീയ്യതിക്കകം ഹാജരാക്കി പണം കൈപ്പറ്റണം. അല്ലാത്തപക്ഷം പണം സർക്കാരിലേക്ക് പോകും.

ഇത്തരത്തിൽ സർക്കാരിന് ലഭിച്ച പണത്തിൻ്റെ കണക്ക് അറിയില്ലെന്നാണ് മന്ത്രി പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ലോട്ടറി വിൽപനയിലൂടെ 12529.26 കോടി രൂപയാണ് സർക്കാറിന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തൊട്ടുമുമ്പുള്ള വർഷം 11,892.87 കോടിയാണ് ലോട്ടറി വിറ്റതിലൂടെ ലഭിച്ചത്. 636.39 കോടി രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രതിവാര ലോട്ടറിയുടെ വില അവസാനമായി വർദ്ധിപ്പിച്ചത് 2020 മാർച്ച് 1 നാണ്. ഈ സമയത്ത് ടിക്കറ്റ് വിൽപനയിലുള്ള കമ്മീഷൻ 5 ശതമാനം വർദ്ധിപ്പിച്ചു. ഏജന്റ് സമ്മാനത്തിൻമേലുള്ള കമ്മീഷൻ 10 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി. 100 രൂപ സമ്മാന തുകയുടെ ഏജന്റ് പ്രൈസ് 20 ശതമാനമാക്കിയും വർദ്ധിപ്പിച്ചു. കൈപറ്റാത്ത സമ്മാന തുക സർക്കാരിനെ സംബന്ധിച്ച് മറ്റൊരു ലോട്ടറിയാണെന്ന് വ്യക്തം.

STORY HIGHLIGHT: kerala lottery prize win kn balagopal