ഭൂരിപക്ഷം ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. എത്ര വൈകി കിടന്നാലും ഉറക്കം വരാത്ത അവസ്ഥ കൂടുതലായും ഇന്ന് കൂടുതൽ നേരിടുന്നത് യുവതലമുറയാണ്. നല്ല ഉറക്കം കിട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നത് ഒഴിവാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നല്ല ഉറക്കം എന്നത് രാവിലത്തെ നമ്മുടെ ഉന്മേഷത്തെയും ആശ്രയിച്ചിരിക്കുന്നതാണ് അതിനാൽ ഉറക്കം അത്രയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഉറങ്ങുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്തവ എന്തൊക്കെയെന്ന് നോക്കാം.
വയറുനിറയെ ആഹാരം കഴിച്ചതിന് ശേഷം കിടക്കരുത്
ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കരുത്. അത് ഉറക്കത്തെ ബാധിക്കാം. അതിനാലാണ് ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ആഹാരം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇത് അറിയാമെങ്കിലും ആരും ഇത് പിന്തുടരുന്നില്ല എന്നുള്ളതാണ് സത്യം. വയറുനിറയെ ആഹാരം കഴിച്ചയുടനെ കിടന്നാൽ ദഹനസംബന്ധപ്രശ്നങ്ങൾ ഉണ്ടാവുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് മുമ്പായി പരമാവധി ലഘുഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഓട്സ്, കഞ്ഞി, ചപ്പാത്തി, ഫ്രൂട്ട്സ് തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതായിരിക്കും. കൂടാതെ കിടക്കാനുള്ള സമയത്തിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം.
മധുരപലഹാരങ്ങൾ ഒഴിവാക്കണം
ഉറങ്ങുന്നതിന് മുമ്പായി മധുര പരഹാരങ്ങൾ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. ഉറങ്ങുന്നതിന് മുൻപ് പഞ്ചസാരയിട്ട ചായ, കാപ്പി കൂടാതെ അതിമധുരമുള്ളതൊന്നും തന്നെ രാത്രിയിൽ കഴിക്കുന്നത് നല്ലതല്ല.
ഇലക്ട്രോണിക്സ് ഉപയോഗിക്കുന്നത് ഒഴിവാക്കുക
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് കമ്പ്യൂട്ടറുകളും ഫോണുകളും പോലുള്ള സാങ്കേതിക ഗാഡ്‌ജെറ്റുകളുടെ ഉപയോഗം ഒഴിവാക്കുക. ഈ ഗാഡ്‌ജെറ്റുകൾ സൃഷ്ടിക്കുന്ന നീല വെളിച്ചം നിങ്ങളുടെ തലച്ചോറിനെ ഉറക്കത്തെ തടസപ്പെടുത്താന്‍ പ്രേരിപ്പിക്കും. അതിനാല്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ഇലക്ട്രോണിക്സ് ഉപയോഗം ഒഴിവാക്കുന്നത് ഉറക്കത്തിന് ഗുണം ചെയ്യും.
കഠിനമായ വ്യായാമം ഒഴിവാക്കുക
ശരീരത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം അത്യാവശ്യമാണ്. എന്നാല്‍ അതിനൊരു സമയമുണ്ട്. ഒരിക്കലും ഉറങ്ങുന്നതിനു തൊട്ടുമുമ്പ് കഠിനമായ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. കഠിനമായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മയ്‌ക്കും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നതിനും കാരണമാകും. അഥവാ വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് ഒന്ന്, രണ്ട് മണിക്കൂർ മുമ്പ് തന്നെ വ്യായാമം ചെയ്ത് തീർക്കണം.
സമ്മർദ്ദം തരുന്ന ഒരു കാര്യങ്ങളും ചിന്തിക്കാതെ ഉറങ്ങാന്‍ കിടക്കുന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ നല്ലത്. ഉറങ്ങാനുള്ള സമയത്തിന് മുമ്പേയുള്ള ചെറു മയക്കവും ഒഴിവാക്കുക. നല്ല ഉറക്കത്തിനായി ഇതെല്ലാം ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും.
STORY HIGHLIGHT: you should never do before going to bed