മൂലമറ്റം: മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളെ അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുങ്ങി മരണമെന്നാണ് റിപ്പോർട്ടിലുള്ളത്. ഡോണൽ ഷാജിയുടെ ചുണ്ടിലും ഇരു ചെവിയിലും കണ്ണിലും ഉണ്ടായ മുറിവ് മീൻ കൊത്തിയത് മൂലമാണെന്ന് പോസ്റ്റ്േമാർട്ടത്തിലൂടെ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ മുതൽ വിദ്യാർഥികളെ കാണാനില്ലെന്ന സഹപാഠികളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുന്നത്.
content highlight : postmortem-report-says-engineering-students-drowned