Sports

സ​ന്തോ​ഷ്​ ട്രോ​ഫി: ഡൽഹിക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം | santhosh-trophy

തു​ട​ർ​ച്ച​യാ​യി നാ​ലാം ജ​യം കു​റി​ച്ച്​ കേ​ര​ളം ബി ​ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​ർ.

സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ളി​ൽ തു​ട​ർ​ച്ച​യാ​യി നാ​ലാം ജ​യം കു​റി​ച്ച്​ കേ​ര​ളം ബി ​ഗ്രൂ​പ് ചാ​മ്പ്യ​ന്മാ​ർ. ആ​ദ്യ പ​കു​തി​യി​ൽ നേ​ടി​യ മൂ​ന്നു​ഗോ​ളി​ന്​ ഡ​ൽ​ഹി​യെ മു​ക്കി​യ കേ​ര​ള​ത്തി​ന്​ ഇ​തോ​ടെ 12 പോ​യ​ന്‍റാ​യി. ന​സീ​ബ്​ റ​ഹ്​​മാ​ൻ (16), ജോ​സ​ഫ്​ ജ​സ്റ്റി​ൻ (31), ഷി​ജി​ൻ (40) എ​ന്നി​വ​രാ​ണ്​ സ്​​കോ​റ​ർ​മാ​ർ. നി​റ​ഞ്ഞു​ക​ളി​ച്ച വി​ങ്ങ​ർ നി​ജോ ഗി​ൽ​ബ​ർ​ട്ടി​ന്‍റെ​ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു മൂ​ന്നു​ഗോ​ളി​ലേ​ക്കും അ​സി​സ്റ്റ്​ പി​റ​ന്ന​ത്. ന​സീ​ബാ​ണ്​ ക​ളി​യി​ലെ താ​രം.

ക​ഴി​ഞ്ഞ ക​ളി​ക​ളി​ലെ ഗോ​ൾ​മെ​ഷീ​ൻ മു​ഹ​മ്മ​ദ്​ അ​ജ്​​സ​ലി​ന്​ വി​ശ്ര​മം ന​ൽ​കി ടി. ​ഷി​ജി​ന്​ ആ​ക്ര​മ​ണ ചു​മ​ത​ല ന​ൽ​കി 5-4-1 ശൈ​ലി​യി​ലാ​ണ്​ കോ​ച്ച്​ ബി​ബി തോ​മ​സ്​ കേ​ര​ള ടീ​മി​നെ ഇ​റ​ക്കി​യ​ത്. മു​ഹ​മ്മ​ദ്​ റോ​ഷ​ന്​ പ​ക​രം നി​ജോ ഗി​ൽ​ബ​ർ​ട്ടും ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം നേ​ടി. ആ​ക്ര​മ​ണ​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കി 4-2-4 ശൈ​ലി​യി​ലാ​യി​രു​ന്നു ഡ​ൽ​ഹി​യു​ടെ വി​ന്യാ​സം.

 

content highlight : santhosh-trophy-kerala -won