ദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബൈ വേദിയാവും. പാകിസ്താന്റെയും യു.എ.ഇയുടെയും ക്രിക്കറ്റ് ബോർഡ് തലവന്മാരുടെ യോഗത്തിലാണ് അന്തിമ തീരുമാനം വന്നത്. പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയുടെ ഔദ്യോഗിക ആതിഥേയർ. എന്നാൽ, അവിടെ കളിക്കില്ലെന്ന് ഇന്ത്യ അറിയിച്ചതോടെ മറ്റൊരു വേദികൂടി തേടേണ്ടിവന്നു.
ദുബൈയിലായിരിക്കും ഇന്ത്യയുടെ മത്സരങ്ങളെന്ന് നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യ യോഗ്യത നേടുന്നപക്ഷം ഒരു സെമി ഫൈനലും തുടർന്ന് ഫൈനലും ദുബൈയിൽ നടക്കും.
content highlight : champions-trophy-indias-matches-in-dubai