Sports

ചാ​മ്പ്യ​ൻ​സ് ട്രോ​ഫി: ഇ​ന്ത്യ‍യു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ദു​ബൈ വേ​ദി​യാ​വും |champions-trophy

പാ​കി​സ്താ​ന്റെ​യും യു.​എ.​ഇ​യു​ടെ​യും ക്രി​ക്ക​റ്റ് ബോ​ർ​ഡ് ത​ല​വ​ന്മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​നം വ​ന്ന​ത്.

ദു​ബൈ: ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ‍യു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ദു​ബൈ വേ​ദി​യാ​വും. പാ​കി​സ്താ​ന്റെ​യും യു.​എ.​ഇ​യു​ടെ​യും ക്രി​ക്ക​റ്റ് ബോ​ർ​ഡ് ത​ല​വ​ന്മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് അ​ന്തി​മ തീ​രു​മാ​നം വ​ന്ന​ത്. പാ​കി​സ്താ​നാ​ണ് ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യു​ടെ ഔ​ദ്യോ​ഗി​ക ആ​തി​ഥേ​യ​ർ. എ​ന്നാ​ൽ, അ​വി​ടെ ക​ളി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ച​തോ​ടെ മ​റ്റൊ​രു വേ​ദി​കൂ​ടി തേ​ടേ​ണ്ടി​വ​ന്നു.

ദു​ബൈ​യി​ലാ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ളെ​ന്ന് നേ​ര​ത്തേ​ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ യോ​ഗ്യ​ത നേ​ടു​ന്ന​പ​ക്ഷം ഒ​രു സെ​മി ഫൈ​ന​ലും തു​ട​ർ​ന്ന് ഫൈ​ന​ലും ദു​ബൈ​യി​ൽ ന​ട​ക്കും.

 

content highlight : champions-trophy-indias-matches-in-dubai