Celebrities

സിമ്പിൾ ക്യൂട്ട് ലുക്കിൽ അമൃത നായർ; കണ്ണെടുക്കാതെ ആരാധകർ – actress amritha nair share cute picture

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത നായർ. കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരം മീര വാസുദേവ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായ ശീതൾ എന്ന കഥാപാത്രമായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. വളരെ കുറച്ചുനാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചതെങ്കിലും വളരെ വേഗം തന്നെ ആരാധകരുടെ മനം കവരാൻ അമൃതയ്ക്ക് കഴിഞ്ഞു.

ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. സിമ്പിൾ ലുക്കിൽ വളരെ ക്യൂട്ട് ചിത്രങ്ങലാണ് അമൃത ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗീത ഗോവിന്ദം താരം രേവതി മുരളിയാണ് ചിത്രങ്ങൾ പകർത്തിയത്. ഷൂട്ടിംഗ് ഇടവേളയിൽ കോഫീ ഷോപ്പിലെത്തിയതാണ് താരങ്ങൾ. ചിരിക്കുന്നതുമായ ക്ലോസ് പോസുകളാണ് അമൃത നൽകിയിരിക്കുന്നത്. കണ്ടു രണ്ട് കണ്ണ് എന്ന പാട്ടും ബാക്ക്ഗ്രൗണ്ടിൽ കൊടുത്തിട്ടുണ്ട്.

മോ‍ഡലിങ്ങിലും സജീവമായ അമൃത സോഷ്യൽമീഡിയയിലെ സജീവ സാന്നിധ്യമാണ്. ഗീതാഗോവിന്ദം എന്ന പരമ്പരയിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് അമൃത. നിരവധിപേരാണ് പുത്തൻ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്‌തെത്തിയിരിക്കുന്നത്. തന്റെ ഷൂട്ടിങ് വിശേഷങ്ങളെല്ലാം തന്നെ താരം സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

STORY HIGHLIGHT: actress amritha nair share cute picture