Recipe

ചൂടോടെ രുചികരമായ ഒരു കൂൺ സൂപ്പ് കുടിച്ചാലോ? – mush room soup

സൂപ്പ് പ്രിയരാണോ എങ്കിൽ വെറെെറ്റിയായൊരു സൂപ്പ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുത്താലോ. പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ ഒരു സൂപ്പ് കൂൺ കൊണ്ട് തയ്യാറാക്കി നോക്കിയാലോ.

ചേരുവകൾ

  • കൂൺ – 1 കപ്പ്
  • കാരറ്റ് – 1 എണ്ണം
  • നേന്ത്രക്കായ – 1 എണ്ണം
  • നെയ്യ് – ½ സ്പൂൺ
  • ചെറുനാരങ്ങ – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • സോയ സോസ് – 1½ സ്പൂൺ
  • തക്കാളി സോസ് – 1½ സ്പൂൺ
  • ഇഞ്ചി – ഒരു കഷ്ണം
  • വെളുത്തുള്ളി – 15 അല്ലി
  • കാന്താരി മുളക് – 7 – 8 എണ്ണം
  • വയനയില or സർവസുഗന്ധി
  • പുതിനയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

ആദ്യം പാനിൽ നെയ്യ് ഒഴിച്ചു വെളുത്തുള്ളി മൂപ്പിച്ചെടുക്കുക. ശേഷം കാരറ്റ്, നേന്ത്രക്കായ എന്നിവ ചേർത്ത് വഴറ്റുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ഇഞ്ചി,വെളുത്തുള്ളി, കാന്താരി മുളക്, വയനയില, പുതിനയില എന്നിവ ചതച്ച് എടുക്കുക ഈ ചതചുവച്ച അരപ്പ് ഇതിലേക്ക് ചേർക്കുക. ശേഷം കൂൺ ചേർത്ത് മിക്സ് ചെയ്യുക. സോയ സോസും ടൊമാറ്റോ സോസും ചേർക്കുക. ആവിശ്യത്തിന് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. ചെറുനാരങ്ങ നീരു ചേർത്ത് മിക്സ് ചെയ്തു ഇറക്കി വയ്ക്കുക.

STORY HIGHLIGHT : mush room soup