റവയും ശർക്കരയും ഉണ്ടോ? എങ്കിൽ ഒരു ചെട്ടിനാട് സ്പെഷ്യൽ റെസിപ്പി നോക്കാം. വളരെ സ്വാദിഷ്ടമായ തയ്യാറാക്കാവുന്ന റങ്കൂൺ പുട്ട്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് ഒന്നര ടീസ്പൂൺ നെയ്യെടുക്കുക. കുറഞ്ഞ ഫ്ലെയ്മിൽ അടുപ്പിൽ വെയ്ക്കുക. തുടർന്ന് ചൂടായ നെയ്യിലേയ്ക്ക് കുറച്ച് അണ്ടിപരിപ്പ്, ഉണക്കമുന്തിരി എന്നിവ ഇട്ട് വറുത്തെടുത്ത് മാറ്റി വെയ്ക്കുക. അതേ പനിലേയ്ക്കൽപ്പം കൂടി നെയ്യൊഴിച്ച് ഒരു കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് വറുത്തെടുത്ത് വെയ്ക്കുക.
മറ്റൊരു പാനിൽ ഒരു കപ്പ് ശർക്കര എടുക്കുക അതിലേയ്ക്കു മൂന്നു കപ്പ് വെള്ളം കൂടി ഒഴിക്കുക. ശർക്കര പൂർണ്ണമായും അലിഞ്ഞതിനുശേഷം അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക. പരന്ന ഒരു പാനിലേയ്ക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് എടുത്ത് അതിലേയ്ക്ക് ഒരു കപ്പ് റവ കൂടി ചേർത്ത് വറുത്തെടുക്കുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കര ലായനി അതിലേയ്ക്കു ചേർത്ത് ഇളക്കി കൊടുക്കുക.
റവ കട്ടിയായി വരുമ്പോൾ അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്യുക. വറുത്തുവെച്ചിരിക്കുന്ന അണ്ടിപരിപ്പും ഉണക്കമുന്തിരിയും, തേങ്ങയും കൂടി ഇട്ട് മിക്സ് ചെയ്യുക. ഈ മിക്സിലേയ്ക്കു രണ്ടു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. അടച്ചുവെച്ച് അഞ്ചുമിനിറ്റിനു ശേഷം ഫ്ലെയിം ഓഫ് ചെയ്യാം. ചെട്ടിനാട് റങ്കൂൺ പുട്ട് തയ്യാർ.