Kerala

അബ്ദുൾ സലാം വധക്കേസ്; 6 പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും

അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്. കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.