Kerala

വിജയരാഘവന് ഇതുപറയാനുള്ള അര്‍ഹതയെന്താണ്? ഡൽഹിയിൽ കോൺഗ്രസിന് കൊടിപിടിക്കുന്നയാളാണ് വിജയരാഘവൻ; വി.മുരളീധരൻ – v muraleedharan criticizes a vijayaraghavan

മുഖ്യമന്ത്രി ഇനിയെങ്കിലും ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണം

വയനാട് ലോക്സഭാ മണ്ഡലത്തിലെ കോൺ​ഗ്രസ് വിജയം സംബന്ധിച്ചുള്ള സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമർശത്തിൽ ബിജെപിക്ക് സംശയമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കൂടാതെ കോൺഗ്രസിന് കൊടിപിടിക്കുന്നയാളാണ് വിജയരാഘവനെന്നും അത് പറയാൻ എന്ത് അർഹതയാണുള്ളതെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണം എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

‘തൃശ്ശൂര്‍ പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണ് എന്നുള്ള കേരള പോലീസിന്റെ റിപ്പോര്‍ട്ട് ഒരു നാട്ടിലെ ജനങ്ങളെ മാത്രമല്ല മുഴുവന്‍ കേരളത്തിലെയും ഹിന്ദു സമൂഹത്തെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യമാണ്. തൃശ്ശൂരിലെ പോലീസ് കമ്മീഷണര്‍ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും പൂരം കലക്കാന്‍ വേണ്ടി നടത്തിയിട്ടുള്ള ശ്രമങ്ങളും കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയുമ്പോഴും ഇത്തരത്തില്‍ തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ സംബന്ധിച്ച് ഹിന്ദു സമൂഹത്തെ ആക്ഷേപിക്കാനുള്ള നീക്കം നടത്തുന്ന ഈ നിലപാട് അങ്ങേയറ്റം ആക്ഷേപകരമാണ്. മുഖ്യമന്ത്രി ഇനിയെങ്കിലും ഹിന്ദു സമൂഹത്തെ അവഹേളിക്കാനുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണം.’ മുരളീധരൻ പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് ഇസ്ലാമിക ശക്തികളുടെ പിന്തുണയോടെയാണ് എന്ന വിജയരാഘവന്റെ പരാമര്‍ശത്തില്‍ ബിജെപിക്ക് സംശയമൊന്നുമില്ലമെന്നും. കേരളത്തില്‍ മറ്റ് സ്ഥലങ്ങളില്ലാത്തത് പോലെ വയനാട്ടില്‍ തന്നെ സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോയതിനു കാരണം ഇന്നാട്ടില്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ വിജയരാഘവന് ഇതുപറയാനുള്ള അര്‍ഹതയെന്താണെന്നാണ് എന്റെ ചോദ്യം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

STORY HIGHLIGHT: v muraleedharan criticizes a vijayaraghavan