Kerala

പാലക്കാട്ടെ ക്രിസ്തുമസ് കരോൾ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചന,ആക്രമണത്തെ ശക്തമായി അപലപിക്കുന്നു; സുരേന്ദ്രൻ – k surendran hints about conspiracy behind christmas attack

പാലക്കാട്ടെ ക്രിസ്തുമസ് കരോളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായി താമരശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയലിനെ കണ്ട ശേഷം ആയിരുന്നു പ്രതികരണം. വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ താമരശ്ശേരിയിൽ പറഞ്ഞു.

അക്രമികളിൽ ബിജെപിയുമായി പുലബന്ധമുള്ള ആരുമില്ലെന്നും സംഭവത്തിൽ കുറ്റമറ്റ അന്വേഷണം വേണമെന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും സുരേന്ദ്രൻ പറഞ്ഞു.

STORY HIGHLIGHT: k surendran hints about conspiracy behind christmas attack