ഇന്ത്യൻ സിനിമക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. 90 വയസ്സായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. മകൾ പിയ ബെനഗൽ ആണ് മരണ വിവരം അറിയിച്ചത്. ഈ കഴിഞ്ഞ ഡിസംബർ 14നാണ് ബെനഗൽ 90ാം പിറന്നാൾ ആഘോഷിച്ചത്.
70കളിലും 80കളിലും പുറത്തിറങ്ങിയ അങ്കുർ, മാണ്ഡി, മന്ഥൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശ്യാം ബെനഗൽ പതിനെട്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. 1976 ൽ പത്മശ്രീ പുരസ്കാരവും, 1991 ൽ പത്മഭൂഷൺ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
STORY HIGHLIGHT: renowned filmmaker shyam benegal passes away