വിജയരാഘവന്റെ വർഗീയ പരാമർശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ ഭൂരിപക്ഷ വർഗീയ പ്രീണനവുമായി സിപിഐഎം ഇറങ്ങിയിരിക്കുന്നത്. സിപിഐഎം പിബി അംഗമായ എ വിജയരാഘവന്റെ വർഗീയ പരാമർശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചതെങ്കിലും സിപിഐഎം കൂടി പിന്തുണച്ചിരിക്കുകയാണ്. വർഗീയ ചേരിതിരിവുണ്ടാക്കുകയെന്ന സംഘപരിവാർ അജണ്ടയ്ക്ക് കൊടുക്കുന്ന രീതിയിലേക്കാണ് സിപിഐഎം പോകുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
വയനാട്ടില്‍ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വേട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത്. ആ വിജയത്തിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സിപിഐഎമ്മും സംഘ്പരിവാറും തമ്മിലുള്ള ദൂരം വളരെ അകലെയല്ലെന്നു കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന് സംസാരിച്ചതും വിജയരാഘവനെ പിന്തുണച്ച് സിപിഐഎം നേതാക്കള്‍ രംഗത്തെത്തിയതും. കേരള ചരിത്രത്തില്‍ ഇത്രയും മോശമായ നിലപാട് സിപിഐഎം സ്വീകരിച്ചിട്ടില്ല. അത്രയും ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത് എന്നും വിഡി സതീശൻ പറഞ്ഞു.
STORY HIGHLIGHT: vijayaraghavans communal remarks