റാബീസ് അഥവാ പേവിഷബാധ, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗമാണ്. .മൃഗങ്ങളിൽ ഏറ്റവും അപകടകരമായ രോഗമാണ് പേവിഷബാധ. 90% രോഗികൾക്കും പേവിഷബാധയെക്കുന്നത് രോഗബാധിതരായ നായകളുടെ കടിയിൽ നിന്നാണ്. വീട്ടിൽ മൃഗങ്ങൾ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ കൊടുക്കുന്നു.
എങ്ങനെ പ്രതിരോധിക്കാം
വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ വാക്സിന്‍ എടുക്കുക. നാടന്‍ നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്‌പ്പെടുക്കണം. മൃഗങ്ങളോട് കുരുതലോടെ ഇടപെടുക, ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്. മൃഗങ്ങള്‍ കടിക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ, രക്ഷിതാക്കളേയോ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക. മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുക. പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. പേവിഷബാധയ്‌ക്കെതിരെ മുന്‍കാലഘട്ടങ്ങളില്‍ നല്‍കിയിരുന്ന വളരെ വേദനയുള്ള 14 കുത്തിവെയ്പ്പുകള്‍ക്കു പകരം ലളിതവും വേദനാരഹിതവും സൗജന്യവുമായ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധയുളള നായയുടെ കടിയേറ്റാല്‍
വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധയുളള നായയുടെ കടിയേറ്റാല്‍ മുറിവേറ്റ ഭാഗം ഒഴുകുന്ന പൈപ്പ് വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് തുടര്‍ച്ചയായി കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴുകണം. മുറിവ് വൃത്തിയാക്കുമ്പോള്‍ ഗ്ലൗസ് ധരിക്കണം. രോഗപ്രതിരോധത്തിനായി കടിയേറ്റ ദിവസം, മൂന്നാം ദിവസം, ഏഴാം ദിവസം, പതിനാലാം ദിവസം, ഇരുപത്തിയെട്ടാം ദിവസം എന്നിങ്ങനെയാണ് വാക്സിനേഷന്‍ നല്‍കുക.
രോഗമുളള മൃഗങ്ങളുമായി മനുഷ്യര്‍ക്ക് സമ്പര്‍ക്കമുണ്ടായാല്‍
രോഗമുളള മൃഗങ്ങളുമായി മനുഷ്യര്‍ക്ക് സമ്പര്‍ക്കമുണ്ടായാല്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കണം.
മൃഗങ്ങള്‍ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്താല്‍
മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുറ്റ് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകടസാധ്യത 90 ശതമാനം വരെ കുറയ്ക്കും. സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വേണമെങ്കില്‍ ബെറ്റാഡിന്‍/ഡെറ്റോള്‍/പൊവിഡോ അയഡിന്‍ എന്നിവ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. മറ്റു മരുന്നുകള്‍ പൗഡറുകള്‍, പേസ്റ്റ് എന്നിവയൊന്നും മുറിവില്‍ പുരട്ടരുത്. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക. മൃഗങ്ങളുടെ കടി, മാന്തല്‍, നക്കല്‍ എന്നിവ ഉണ്ടായി ദീര്‍ഘനാള്‍ കഴിഞ്ഞാലും ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാന്‍ മടിക്കരുത്. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്തുനില്‍ക്കരുത്.
content highlight : pets-in-house