ആവശ്യമായ ചേരുവകൾ
പഴം
അണ്ടിപ്പരിപ്പ്
മുന്തിരി
ചൊവ്വരി
ഉപ്പ്
ശർക്കര
ഏലക്കാ
നെയ്യ്
തേങ്ങാപാൽ
തയ്യാറാക്കുന്ന രീതി
നല്ല പഴുത്തപഴം വട്ടത്തിൽ ചെറുതായി അരിഞ്ഞെടുക്കാം. ഒരു പാൻ എടുത്ത് നെയ്യ് ഒഴിച്ച് ചൂടായതിനുശേഷം മുന്തിരിയും അണ്ടിപരിപ്പും ഒന്ന് വറത്തെടുക്കുക. ഇത് മാറ്റിവെച്ചതിനുശേഷം അരിഞ്ഞുവെച്ചിരിക്കുന്ന പഴം ഈ നെയ്യിലിട്ട് ഒരു മൂന്ന് മിനുട്ട് വഴറ്റിയെടുത്തതിനുശേഷം, ഒരു കപ്പ് രണ്ടാം പാൽ ഒഴിച്ച് ഇത് വേവിച്ചെടുക്കുക. ചൊവ്വരി ഒരു ഒന്നര ടേബിൾസ്പൂൺ ചേർക്കാം. ശേഷം അടച്ചുവെച്ച് വേവിക്കാം. ഇതിലേക്ക് ആവശ്യമായ മധുരത്തിനുവേണ്ടി ശർക്കര പൊടി ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. തിളച്ചുവരുമ്പോൾ നെയ്യ് കൂടി ചേർത്ത് കളർ മാറിവരുന്നത് വരെ അടച്ചുവെച്ചു തിളപ്പിക്കാം. ഇതിലേക്ക് ഒരുനുള്ള് ഏലക്കായും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ചെറുജീരകത്തിന്റെ പൊടിയും. അരക്കപ്പ് ഒന്നാം പാലും ചേർത്ത് തീ ഓഫ് ചെയ്യാം. അവസാനമായി വറത്തുവെച്ചിരിക്കുന്ന മുന്തിരിയും അണ്ടിപരിപ്പും ചേർക്കാം.