Health

വെണ്ടയ്ക്ക ഇഷ്ടമല്ലേ എങ്കിൽ ഇങ്ങനെ ചെയ്താൽ മതി

പച്ചക്കറികളിൽ ഒട്ടുമിക്ക ആളുകൾക്കും അത്ര പ്രിയപ്പെട്ടതല്ലാത്ത ഒന്നായിരിക്കും വെണ്ടയ്ക്ക എന്നാൽ വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാകുന്ന ഒരു പച്ചക്കറി കൂടിയാണ് വെണ്ടയ്ക്ക ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് വെണ്ടക്കയുടെ ആരോഗ്യഗുണങ്ങൾ എന്ന് അറിയാം.

ഗുണങ്ങൾ

  • വെണ്ടയ്ക്ക ശരീരത്തിലേക്ക് എത്തുന്നതോടെ കൊഴുപ്പ് നൽകുവാൻ സാധിക്കുന്നുണ്ട്.
  • ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു
  • വിറ്റാമിനുകൾ ധാരാളം അടങ്ങിയിരിക്കുന്നു
  • ശരീരത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു

എന്തുകൊണ്ട് ഇഷ്ടമാകുന്നില്ല

വെണ്ടക്കയിലുള്ള വഴുവഴുപ്പാണ് പലർക്കും ഇത് ഇഷ്ടക്കേട് ഉണ്ടാക്കാനുള്ള കാരണം. ഈ വഴുവഴുപ്പ് മാറ്റുകയാണെങ്കിൽ വെണ്ടയ്ക്കയ്ക്ക് ആരാധകർ നിരവധിയാണ് ഈ വഴുവഴുപ്പ് മാറ്റാൻ എന്താണ് ചെയ്യാൻ സാധിക്കുന്നത്. എല്ലാവരും ചെയ്യുന്ന ഒരു കാര്യം പാചകം ചെയ്യുന്നതിന് തൊട്ടുമുൻപ് വെണ്ടയ്ക്ക കഴുകുക എന്നതാണ് എന്നാൽ ഇങ്ങനെ ചെയ്യുന്നത് മാറ്റുക കുറച്ച് സമയം മുൻപേ ഇത് നന്നായി കഴുകി വെക്കുക. വെണ്ടയ്ക്കയിലുള്ള വെള്ളം പൂർണമായും കളഞ്ഞിട്ട് വേണം ഇത് മുറിക്കാൻ തുടങ്ങാൻ. ശേഷം വൃത്തിയുള്ള ഒരു തുണി വെച്ച് നന്നായി തുടയ്ക്കണം. കാരണം ഒരുപാട് ഈർപ്പം ഇതിൽ അടങ്ങിയിട്ടുണ്ടെങ്കിൽ ഇത് പാചകം ചെയ്യുമ്പോഴും ഈ വഴുവഴുപ്പ് കാണാൻ സാധിക്കും അതോടെ വെണ്ടയ്ക്കയുടെ രുചി വ്യത്യാസങ്ങൾ ഉണ്ടാകും തുല്യമായ വലിപ്പത്തിൽ മുറിച്ചെടുക്കുകയാണെങ്കിൽ എല്ലാവശവും ഒരുപോലെ വെന്ത് കിട്ടുകയും ചെയ്യും.
Story Highlights ; lady finger benafits