നമ്മൾ അതിരാവിലെ കഴിക്കുന്ന ഭക്ഷണം എന്തോ അതാണ് നമുക്ക് ആരോഗ്യം പ്രധാനം ചെയ്യുന്നത് എന്നാണ് പൊതുവേ പറയാറുള്ളത് അതുകൊണ്ടുതന്നെ വെറും വയറ്റിൽ ഏറ്റവും ഹെൽത്തി ആയിട്ടുള്ള ആഹാരം കഴിക്കാനാണ് പ്രതികേണ്ടത് പലരും രാവിലെ കഴിക്കുന്നത് ദോശയോ അപ്പമോ ഒക്കെ ആയിരിക്കും അല്ലെങ്കിൽ പുട്ട് എന്നാൽ ഇതൊന്നുമല്ല വെറും വയറ്റിൽ നമ്മൾ കഴിക്കേണ്ട ഭക്ഷണം അത് എന്തൊക്കെയാണെന്ന് നോക്കാം
നട്സ്
ശരീരത്തിന് കൂടുതൽ ആരോഗ്യം പ്രധാനം ചെയ്യുന്ന ഭക്ഷണം വേണം വെറും വയറ്റിൽ കഴിക്കാൻ അതുകൊണ്ട് തന്നെ നട്സുകൾ തിരഞ്ഞെടുക്കാവുന്നതാണ് അതിരാവിലെ നയിക്കുകയാണെങ്കിൽ അത് ശരീരത്തിന് കൂടുതൽ ഊർജ്ജം നൽകുകയും അതുവഴി നമ്മുടെ ശരീരം ആരോഗ്യപ്രദമാക്കി നിർത്തുകയും ചെയ്യും പരമാവധി ഗുണങ്ങൾ അടങ്ങുന്നതുകൊണ്ടുതന്നെ ഇത് കുതിർത്ത് കഴിക്കുന്നതായിരിക്കും നല്ലത്
ബെറികൾ
രാവിലെ ഒരു ബൗൾ നിറയെ ബെറികൾ കഴിക്കുകയാണെങ്കിൽ ഉയർന്ന അളവിൽ ഫൈബർ നമ്മുടെ ശരീരത്തിലേക്ക് ചെല്ലും ഇത് വയറു കുറഞ്ഞ് ഇരിക്കുവാൻ നമ്മെ സഹായിക്കുകയും ചെയ്യും വളരെ മികച്ച ഒരു ബ്രേക്ക്ഫാസ്റ്റ് ശീലമാണ് ബെറികൾ
ഓട്സ്
നാരികളുടെ ഉറവിടം കൂടിയാണ് ദഹനത്തിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ പ്രഭാതത്തിൽ ഓട്സ് കഴിക്കുകയാണെങ്കിൽ ഇത് ശരീരത്തിന് വളരെയധികം ഗുണം നൽകും
മുട്ട
ശരീരത്തിന് ഊർജ്ജം പകരാൻ ആവശ്യമായ എല്ലാ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഒക്കെ മുട്ടയിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ അതിരാവിലെ മുട്ട കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
പപ്പായ
പപ്പായയിൽ കലോറി വളരെ കുറവാണെന്ന് എല്ലാവർക്കും അറിയാം നിറയെ പോഷക ഘടകങ്ങളും പപ്പായയിൽ ഉണ്ട് കുടലിന്റെ ആരോഗ്യത്തിനും ഭാരം നിയന്ത്രിക്കുവാനും ഇത് സഹായിക്കും അതുകൊണ്ടുതന്നെ പപ്പായ അതിരാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്
Story Highlights ; morning best foods