കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നത് ഓർമശക്തി വർധിപ്പിക്കുവാൻ വളരെയധികം അത്യാവശ്യമാണ് എന്നാൽ എന്ത് ഭക്ഷണമാണ് കുട്ടികൾക്ക് നൽകേണ്ടത് പഠിക്കുന്ന കുട്ടികൾക്ക് ഓർമ്മശക്തി വർദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ് കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും എന്ത് ഭക്ഷണം നൽകണമെന്ന് പലപ്പോഴും മാതാപിതാക്കൾക്ക് അറിയില്ല അതുകൊണ്ടുതന്നെ ഇത് എന്തൊക്കെയാണെന്ന് നോക്കാം
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് കുട്ടികളുടെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി വർധിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട് ഇത് കുട്ടികൾക്ക് നൽകുന്നതിലൂടെ മികച്ച രീതിയിൽ കുട്ടികളുടെ ഓർമ്മശക്തി വർദ്ധിക്കുന്നു
മുട്ട
ആരോഗ്യകരമായ ഒരുപാട് ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒരു സമീകൃത ആഹാരം തന്നെയാണ് മുട്ടയിലെ മഞ്ഞക്കുരുവിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് വീക്കം കുറയ്ക്കുകയും തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കുകയും ചെയ്യുന്നു
സാൽമൺ മത്സ്യം
ഒമേഗ ത്രിയുടെ വളരെ സമ്പന്നമായ ഒരു ഉറവിടമാണ് ഈ മത്സ്യം അതേപോലെ ഫാറ്റി ആസിഡും ധാരാളമായി ഈ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട് ഇത് കൂടുതൽ കഴിക്കുന്നത് കൊണ്ട് തലച്ചോറിന്റെ ആരോഗ്യം മികച്ചതാകുന്നു
നട്സ്
ഒരു പിടി നട്സ് കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ വിറ്റാമിൻ ഈ സിംഗ് തുടങ്ങിയവ കുട്ടികളിലേക്ക് എത്തുകയാണ് ചെയ്യുന്നത് ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധിവികാസത്തിലും വളരെ മികച്ച രീതിയാണ്
ഇലക്കറികൾ
കുട്ടികളുടെ ശരീരത്തിലേക്ക് അത്യാവശ്യമായി എത്തേണ്ട ഒന്നാണ് ഇലക്കറികൾ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ ഇലക്കറികൾ കുട്ടികളുടെ ശരീരത്തിലേക്ക് എത്തിക്കുക ഇതുവഴി തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും
Story Highlights ;kids brain development