ക്രൈസ്തവ സഭാ നേതാക്കളുമൊത്ത് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആഘോഷം. സിബിസിഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ വിവിധ കത്തോലിക്ക സഭകളുടെ പ്രമുഖരടക്കം മൂന്നോറോളം പേര് പങ്കെടുത്തു. സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
സ്നേഹവും സാഹോദര്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം അത് ശക്തിപ്പെടുത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും സമൂഹത്തിൽ അക്രമം നടത്തുന്ന ശ്രമങ്ങളിൽ വേദനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസ്ഥാനത്തെ അങ്കണത്തില്‍ തീര്‍ത്ത പ്രത്യേക പന്തലിലാണ് പ്രധാനമന്ത്രി ക്രൈസ്തവ സഭ നേതാക്കളുമൊത്ത് ക്രിസ്മസ് ആഘോഷിച്ചത്.
കഴിഞ്ഞ ക്രിസ്മസിന് ക്രൈസ്തവ സഭ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. തുടര്‍ച്ചയായി നടക്കുന്ന ഈ ഒത്തുചേരല്‍ ക്രൈസ്തവ സഭകളുമായുള്ള ബന്ധം ശക്തമാക്കാനുള്ള പ്രധാനമന്ത്രിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ക്രിസ്മസ് തലേന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ സേക്രഡ് ഹാര്ർട്ട് ദേവാലയം സന്ദര്‍ശിച്ചേക്കും.
STORY HIGHLIGHT: prime minister narendra modi attends christmas celebration