Recipe

ഇങ്ങനെ മസാല തയ്യാറാക്കി അയല പൊള്ളിച്ച് കഴിച്ചിട്ടുണ്ടോ?കിടിലൻ ടേസ്റ്റ് ആണ്

ചേരുവകൾ

അയല – 2 എണ്ണം
തക്കാളി – 1
ഉലുവ – 1/2 സ്പൂൺ
സവാള – 1 ചെറുത്
പച്ചമുളക് – 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – വലിയ സ്പൂൺ
മുളകുപൊടി – 2 സ്പൂൺ
കുരുമുളകുപൊടി – 1/2 സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അയല മീൻ കഴുകി വൃത്തിയാക്കി വരഞ്ഞ് വെക്കുക. ഇതിലേക്ക് മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ്, കുരുമുളക്പൊടി എന്നിവ കൂട്ടി യോജിപ്പിച്ച് മീനിൽ പുരട്ടിവെക്കുക. ചീന ചട്ടിയിൽ എണ്ണ ചൂടാക്കി മീൻ ഓരോന്നായി വറുത്തെടുക്കണം. ശേഷം അതെ എണ്ണയിൽ തന്നെ അല്പം കൂടി എണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവ വഴറ്റുക. ശേഷം മുളക്പൊടി ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ഒരു വാഴയില പൊട്ടിച്ച് അതിൽ ആദ്യം മുൻപ് തയ്യാറാക്കി വെച്ച മസാല ഇടുക, ശേഷം മീൻ വെക്കുക വീണ്ടും മസാല മുകളിൽ ചേർക്കുക. ഈ വാഴയില കൂട്ട് ഒന്ന് പാനിൽ വെച്ച് ചൂടാക്കുക ! അയല പൊരിച്ചത് തയ്യാർ.