Recipe

ക്രിസ്മസിന് ഉണ്ടാക്കാൻ പറ്റിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി കേക്ക് | soft-christmas-cake

കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ്.

കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ്. വീട്ടിലുള്ള സാധനങ്ങൾ വച്ച് ബഡ്ജറ്റ് ഫ്രണ്ട്ലിയായി നമുക്കൊരു അടിപൊളി കേക്ക് ഉണ്ടാക്കാം.

 

ആവശ്യമുളള സാധനങ്ങള്‍

ഗോതമ്പ് പൊടി – 180 ഗ്രാം
പഞ്ചസാര – അര കപ്പ്
റോബസ്റ്റ പഴം അരച്ചത് – 1 കപ്പ്
ബേക്കിംഗ് സോഡ – അര ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ – 1.5 ടീസ്പൂണ്‍
വെജിറ്റബിള്‍ ഓയില്‍ – മുക്കാല്‍ കപ്പ്
വാനില എസന്‍സ് – 2 ടീസ്പൂണ്‍
സണ്‍ഫ്‌ളവര്‍ സീഡ്‌സ് – ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടിപ്പരിപ്പ് -അര കപ്പ്

തയ്യാറാക്കുന്ന വിധം

ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ഇടുക. ഒരു ബൗളില്‍ 180 ഗ്രാം ഗോതമ്പ് പൊടി, അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ, 1.5 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍, ഇവ ഒരുമിച്ചെടുത്ത് യോജിപ്പിച്ച് വയ്ക്കുക.

മറ്റൊരു ബൗളില്‍ മുക്കാല്‍ കപ്പ് വെജിറ്റബിള്‍ ഓയിലും 2 ടീസ്പൂണ്‍ വാനില എസന്‍സും അര കപ്പ് പഞ്ചസാരയും ചേര്‍ത്തിളക്കി അതിലേക്ക് ഒരു കപ്പ് റോബസ്റ്റ പഴം അരച്ചതും ചേര്‍ത്തിളക്കാം. ഇതിലേക്ക് ഗോതമ്പ് പൊടി കൂട്ട് , സണ്‍ഫ്‌ളവര്‍ സീഡ്‌സ്, കശുവണ്ടിപ്പരിപ്പ് ഇവയും ചേര്‍ത്ത് ഇത് കട്ടിയുള്ള പരുവമാകുന്നതുവരെ ഒരു ഇലക്ട്രിക് മിക്‌സര്‍ കൊണ്ട് നന്നായി അടിച്ച് യോജിപ്പിച്ചെടുക്കുക. ഇത് കേക്ക് പാനിലേക്ക് പകര്‍ന്ന് 40 മുതല്‍ 45 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.

 

content highlight : soft-christmas-cake