ഉരുളകിഴങ്ങ് – 2 എണ്ണം
വെളിച്ചെണ്ണ – 2.5 ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
വറ്റൽ മുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ചെറിയ ഉള്ളി – 25 എണ്ണം
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
കാശ്മീരി മുളക് പൊടി – 1.5 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – 1/4 ടീസ്പൂൺ
ആദ്യം രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് കഴുകിയെടുക്കണം. കഴുകിയെടുത്ത ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുകും രണ്ട് വറ്റൽ മുളകും കുറച്ച് കറിവേപ്പിലയും ചേർക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ 25 ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ഇത് ഒരു ഗോൾഡൻ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ശേഷം അരിഞ്ഞു വെച്ച 2 ഉരുളകിഴങ്ങ് ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യമായ പൊടികൾ ചേർക്കണം.
അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി മുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. ഇത് ചെറിയ തീയിൽ രണ്ട് മിനിറ്റ് അടച്ചു വെക്കാം. ശേഷം തുറന്ന് ഇളക്കി കൊടുത്ത് വീണ്ടും ഒന്നര മിനിറ്റ് അടച്ചു വെച്ച് വേവിച്ചെടുക്കാം. ഇങ്ങനെ കുറച്ച് നേരം തുടർച്ചയായി ചെയ്ത് കൊടുക്കാം. അങ്ങനെ ഉരുളക്കിഴങ്ങ് വെന്ത് വന്നാൽ സ്റ്റവ് ഓഫ് ചെയ്യാം. ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി റെഡി. കുട്ടികൾക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന അവർക്ക് ലഞ്ച് ബോക്സിൽ കൊടുത്തയക്കാവുന്ന രുചികരമായ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി നിങ്ങളും വീട്ടിൽ തയ്യാറാക്കി നോക്കൂ.