ഉടമസ്ഥന്റെ വീടിന് സമീപം പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയ കേസിൽ രണ്ട് പേർ പിടിയിൽ. ആലപ്പുഴ ആര്യാട് സ്വദേശിയായ ശ്രീകുമാറിന്റെ ഹീറോ ഹോണ്ട ഇനത്തിൽപ്പെട്ട ബൈക്കാണ് തത്തംപള്ളി തോട്ടുങ്കൽ വീട്ടിൽ കണ്ണൻ മോഷണം നടത്തി ആക്രിക്കടയിൽ കൊണ്ടുപോയി വിറ്റത്. മോഷണ മുതലാണെന്ന് അറിഞ്ഞിട്ടും ഈ വാഹനം വാങ്ങിയ ആലപ്പുഴ കൊറ്റംകുളങ്ങര അൻസിൽ മൻസിലിൽ അസ്ലമിനേയും നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് പൊലീസ് ഇൻസ്പെക്ടർ എം കെ രാജേഷ്, എസ് ഐ ജേക്കബ്, എസ് ഐ ദേവിക, എസ് സി പി ഒ വിനോദ്, സിപിഒ സുഭാഷ് പി കെ എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: two persons arrested