Recipe

നത്തോലി അച്ചാർ ഉണ്ടാക്കി നോക്കിയാലോ.?

ചേരുവകൾ

ചൂട 500gm
ഇഞ്ചി 1 വലിയ കഷ്ണം
വെളുത്തുള്ളി 30 അല്ലി
കടുക് 2 spoon
ഉലുവ 1 spoon
മുളകുപൊടി 5 spoon
മഞ്ഞൾ പൊടി 2 spoon
കായപൊടി 1/2 ടീസ്പൂൺ
കറിവേപ്പില 10 തണ്ട്
ഉപ്പ് ആവിശ്യത്തിന്
എണ്ണ ആവിശ്യത്തിന്
വിനാഗിരി 2 കപ്പ്‌

തയ്യാറാക്കുന്ന വിധം

ആദ്യം വെട്ടി കഴുകി വൃത്തിയാക്കിയ ചൂട 2സ്പൂൺ മുളകുപൊടി 1 സ്പൂൺ മഞ്ഞൾ പൊടി ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പുരട്ടി 1 മണിക്കൂർ വച്ചതിനു ശേഷം ഒന്ന് വറുത്തു എടുക്കുക ഒരുപാട് ഫ്രൈ ആക്കണ്ട
ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് അതിൽ 1 സ്പൂൺ കടുക് , ഉലുവ എന്നിവ ഇട്ട് പൊട്ടുമ്പോൾ ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുളളി മൂപ്പിക്കുക ഇനി ഇതിലേക്ക് ബാക്കിയുള്ള പൊടികളും കായവും ചേർത്ത് ഇളക്കി ഇറക്കി കുറച്ചു വിനാഗിരി ചേർത്ത് അരച്ച് എടുക്കുക
ഇനി വീണ്ടും ചട്ടി അടുപ്പിൽ വെച്ച് 2 സ്പൂൺ എണ്ണ ഒഴിച്ച് അതിലേക്ക് ബാക്കിയുള്ള കടുക് പൊട്ടിക്കുക, കടുക് പൊട്ടി കഴിയുമ്പോൾ കറി വേപ്പില ഇട്ടു കൊടുക്കുക ഇനി അരച്ചു വെച്ച മസാല കൂട്ടും വിനാഗിരിയും ചേർത്ത് കുറച്ചു ഉപ്പും ഇട്ട് നല്ലപോലെ തിളക്കുമ്പോൾ വറുത്തു വെച്ചിരിക്കുന്ന മീൻ ചേർത്ത് ഇളക്കുക ഒരു സ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഇളക്കി ഇറക്കാം.