എൻസിസി ക്യാംപിനിടെ വിദ്യാർഥികൾക്ക് ശാരീരികാസ്വാസ്ഥ്യം. അസ്വസ്ഥതകളെ തുടർന്ന് 16 വിദ്യാർഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെഎംഎം കോളജിൽ ക്യാംപിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. എന്താണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടില്ല. ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം.
STORY HIGHLIGHT: ncc camp students hospitalized