Kerala

ക്രിസ്മസ് പുതുവത്സര യാത്ര തിരക്ക്; അന്തർ സംസ്ഥാന സർവീസുമായി കെഎസ്ആർടിസി – for the christmas and new year trip ksrtc

ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബെം​ഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന ന​ഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേ 38 ബസുകൾ കൂടി അധികമായി സർവീസ് നടത്തും. 34 ബെം​ഗളൂരു ബസുകളും നാല് ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്.

ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് ക്രമീകരിച്ചിട്ടുള്ളത്. തിരക്കൊഴിവാക്കി സു​ഗമയാത്രക്കായി തിരുവനന്തപുരം, കോഴിക്കോട്,കണ്ണൂർ റൂട്ടിലും 24 ബസുകൾ കൂടി അധികമായി സർവീസ് നടത്തും. നാല് വോൾവോ ബസുകൾ കോഴിക്കോട്, തിരുവനന്തപുരം റൂട്ടിലും. നാല് ബസുകൾ കോഴിക്കോട്, എറണാകുളം റൂട്ടിലും അടക്കം എട്ടു ബസുകൾ കോഴിക്കോട് നിന്ന് അധികമായും ഓടും.

STORY HIGHLIGHT: for the christmas and new year trip ksrtc