Kerala

സന്നിധാനത്ത് ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരദീപ ഘോഷയാത്ര – sabarimala mandala pooja karpooradeepam

ഭക്തിനിര്‍ഭരമായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരദീപ ഘോഷയാത്ര. ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരി തെളിച്ച് കര്‍പ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. കൊടിമരച്ചുവട്ടില്‍നിന്നാരംഭിച്ച ഘോഷയാത്ര ഫ്‌ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കുസമീപമെത്തി അവസാനിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കര്‍പ്പൂരാഴി ഘോഷയാത്ര നടന്നത്.

STORY HIGHLIGHT: sabarimala mandala pooja karpooradeepam