തീവണ്ടി കടന്നുപോകുമ്പോള്‍ പാളത്തില്‍ കമിഴ്ന്നുകിടന്നയാള്‍ ഒരു പരിക്കും കൂടാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് കണ്ണൂര്‍ പന്നേന്‍പാറയിലായിരുന്നു സംഭവം. തീവണ്ടി കടന്നുപോകുന്ന സമയമത്രയും ഇയാള്‍ പാളത്തില്‍ അമര്‍ന്നുകിടന്നു.
വണ്ടി പോയ ശേഷം കൂസലില്ലാതെ എഴുന്നേറ്റ് പോകുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. നാലുമുക്ക് സ്വദേശിയാണ് ഈ അഭ്യാസ പ്രകടനങ്ങൾക്ക് പിന്നിലെന്നാണ് വിവരം. സംഭവത്തില്‍ റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി.
STORY HIGHLIGHT: man escaping from train accident