Kerala

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം – suicide attempt near cpm district conference venue

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. 40 ശതമാനത്തിലേറെ പൊളളലേറ്റ രതീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയത്.

STORY HIGHLIGHT: suicide attempt near cpm district conference venue