ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു വെജിറ്റബിൾ ആണ് ബ്രൊക്കോളി. ഇത് വെച്ച് നമുക്ക് ഇന്നൊരു ഓംലെറ്റ് തയ്യാറാക്കിയാലോ? കിടിലൻ സ്വാതിലൊരു ഓംലെറ്റ്.
ആവശ്യമായ ചേരുവകൾ
- ബ്രൊക്കോളി- ആവശ്യത്തിന്
- സവാള- 1
- പച്ചമുളക്- 2 എണ്ണം
- മുട്ട- 2 എണ്ണം
തയ്യാറാക്കുന്ന വിധം
ബ്രൊക്കോളി, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുട്ടയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അൽപ്പം എണ്ണയിൽ ഓംലെറ്റായി ചുട്ടെടുക്കാം. ബ്രൊക്കോളി ഓംലെറ്റ് റെഡി.