Food

ഒരു ഹെൽത്തി ഓംലെറ്റ് ആയാലോ? എഗ്ഗ്- ബ്രൊക്കോളി ഓംലെറ്റ് | Egg-Broccoli Omelet

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒരു വെജിറ്റബിൾ ആണ് ബ്രൊക്കോളി. ഇത് വെച്ച് നമുക്ക് ഇന്നൊരു ഓംലെറ്റ് തയ്യാറാക്കിയാലോ? കിടിലൻ സ്വാതിലൊരു ഓംലെറ്റ്.

ആവശ്യമായ ചേരുവകൾ

  • ബ്രൊക്കോളി- ആവശ്യത്തിന്
  • സവാള- 1
  • പച്ചമുളക്- 2 എണ്ണം
  • മുട്ട- 2 എണ്ണം

തയ്യാറാക്കുന്ന വിധം

ബ്രൊക്കോളി, സവാള, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മുട്ടയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അൽപ്പം എണ്ണയിൽ ഓംലെറ്റായി ചുട്ടെടുക്കാം. ബ്രൊക്കോളി ഓംലെറ്റ് റെഡി.