Thiruvananthapuram

കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി ശാന്തിഗിരി ഫെസ്റ്റ്: ക്രിസ്തുമസ് ദിനത്തില്‍ കോമഡി & മ്യൂസികൽ ഷോ

ഈ അവധിക്കാലം ആഘോഷമാക്കാന്‍ സൂപ്പര്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ശാന്തിഗിരി ഫെസ്റ്റ്. പത്താം ക്ലാസ്സ് വരെയുളളയുള്ളവര്‍ക്ക് സൌജന്യ പ്രവേശനം ഒരുക്കിയാണ് ശാന്തിഗിരി ഫെസ്റ്റ് കുട്ടികളെ വരവേല്‍ക്കുന്നത്. കുട്ടികള്‍ക്ക് അവരുടെ സ്കൂൾ ഐഡന്റിറ്റി കാർഡ് കാണിച്ച് ഫെസ്റ്റിലേക്ക് പ്രവേശിക്കാന്‍ സാധിയ്ക്കും. ശാന്തിഗിരി ഫെസ്റ്റിന്റെ രണ്ടാം ഘട്ടത്തിലെ ഏറ്റവും വലിയ പ്രത്യേകതയായ ഫ്ലവര്‍ ഷോയ്ക്ക് പുറമെ കളിച്ച് രസിക്കാനായി മഞ്ഞിന്റെ അത്ഭുതലോകം സ്നോ ഹൌസും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ഇഷ്ടതാരങ്ങളായ റോബോട്ടുകളും, ഗോസ്റ്റ് ഹൌസും, അമ്യൂസ്മെന്‍റ് പാര്‍ക്കും ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ആളുകളാണ് ഓരോ ദിവസവും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

കൂടാതെ ഈ വര്‍ഷത്തെ ക്രിസ്തുമസ് സയാഹ്നം മനോഹരമാക്കാന്‍ ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് പൊടിയൻ കോച്ചേട്ടനും സംഘവും അവതരിപ്പിക്കുന്ന തകർപ്പൻ കോമഡി ഷോയും, ചലചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്യാം പ്രസാദ് നയിക്കുന്ന കൽക്കി ബാന്റ്‌ അവതരിപ്പിക്കുന്ന മ്യൂസികൽ ഷോയും അരങ്ങേറും.

ഫോട്ടോ : ശാന്തിഗിരി ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പപ്പാഞ്ഞിയും ക്രിസ്തുമസ് നക്ഷത്രവിളക്കും.

CONTENT HIGHLIGHTS; Shantigiri Fest: Comedy & Musical Show on Christmas Day with free entry for kids

Latest News