നൃത്തത്തിനായുള്ള മേക്കപ്പ് ഇടുന്നതിനിടെ ഉറക്കം തൂങ്ങുന്ന സ്വാസികയുടെ വിഡിയോ വൈറലാകുന്നു. ഏറെ നേരത്തെ മേക്കപ്പുകൾക്കൊടുവിൽ ഹെയർ സ്റ്റൈൽ ചെയ്യുമ്പോഴായിരുന്നു സ്വാസികയുടെ വൈറലായ ഉറക്കം. ഫാഷൻ കൺസൽറ്റന്റായ നിതിൻ സുരേഷാണ് സ്വാസികയുടെ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
View this post on Instagram
വിശ്രമത്തിനു സമയമെടുക്കാതെ ജോലി ചെയ്യുന്ന സ്വാസികയുടെ കഠിനാധ്വാനത്തെ പുകഴ്ത്തിയുള്ള കമന്റുകൾ ആണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിലർ അടുത്തിടെ കീർത്തി സുരേഷ് മേക്കപ്പ് ചെയ്തപ്പോൾ ഉറങ്ങിയത് പോലെ അനുകരിക്കുകയാണെന്നും അഭിപ്രായപ്പെടുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.
STORY HIGHLIGHT: swasika sleepy during makeup