Celebrities

പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്ന് അറിയാം; പരിഹസിച്ച് എസ്തർ – esther anil roasts online channel

‘ശാന്തമീ രാത്രിയിൽ’ എന്ന പുതിയ സിനിമയുടെ ഒാഡിയോ ലോഞ്ച് പരിപാടിക്കു വന്ന തന്റെ ദൃശ്യങ്ങൾ മോശമായ ആംഗിളിൽ പകർത്തിയ ഓൺലൈൻ ചാനലിനെ പരിഹസിച്ച് നടി എസ്തർ അനിൽ. എസ്തറും ചിത്രത്തിലെ നായകൻ കെ.ആർ ഗോകുലും പരിപാടിക്കിടെ സംസാരിച്ചിരിക്കുന്ന വിഡിയോ മോശമായ ആംഗിളിൽ ചിത്രീകരിച്ചെന്നാരോപിച്ചാണ് താരം ആ വിഡിയോയുടെ താഴെ പരിഹാസരൂപേണ കമന്റ് ചെയ്തിരിക്കുന്നത്.

നീലക്കുയിൽ എന്റെർടെയിൻമെന്റ്സ് എന്ന ഓൺലൈൻ ചാനൽ പുറത്തു വിട്ട വിഡിയോയെയാണ് എസ്തർ പരിഹസിച്ചത്. ഇതിന് താഴെ അനുകൂലിച്ച് ഗോകുലും കമെന്റ്‌ ചെയ്തിട്ടുണ്ട്. ‘പച്ചക്കുയിലിന് എവിടെ ക്യാമറ വയ്ക്കണമെന്നും ഏതൊക്കെ ആംഗിളുകളിൽ ചിത്രീകരിക്കണമെന്നും അറിയാം.’ എന്നായിരുന്നു എസ്തറിന്റെ കമന്റ്. ഇതിനെ അനുകൂലിച്ച് ‘ഒരു കഥ പറയാൻ തീർത്തും അപ്രതീക്ഷിതമായ കാഴ്ചപ്പാടുകൾ കണ്ടുപിടിക്കുന്നതാണ് പച്ചക്കുയിലിന്റെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ്.’ എന്ന് ഗോകുലും പറയുന്നു.

വിഡിയോയുടെ താഴെ എസ്തറിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് കമന്റുകൾ നിറഞ്ഞതോടെയാണ്. താരം പരിഹാസവുമായി രംഗത്തെത്തിയത്. എസ്തറിെന അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി ആളുകളാണ് കമെന്റ് ചെയ്തിരിക്കുന്നത്.

STORY HIGHLIGHT: esther anil roasts online channel