പനീർ : 200 gm
സവാള : 2 എണ്ണം
ക്യാപ്സിക്കം : 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1ടീ സ്പൂണ്
തക്കാളി : 1 വലുത്
മല്ലി : 2 ടീ സ്പൂണ്
വറ്റൽ മുളക് : 4 എണ്ണം
ഗരം മസാല പൊടി : 1/2 ടീ സ്പൂണ്
ഓയിൽ : 2 ടേബിൾ സ്പൂണ്
ചൂട് വെള്ളം : 1 കപ്പ്
കസൂരി മേത്തി(ഉണങ്ങിയ ഉലുവ ഇല): 1 ടീ സ്പൂണ്
ഫ്രഷ് ക്രീം : 2 ടേബിൾ സ്പൂണ്
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂണ്
മല്ലിയും വറ്റൽ മുളകും കൂടി നന്നായി വറുത്തു പൊടിച്ചെടുക്കുക
തക്കാളി മിക്സിയിൽ ഇട്ടു അരച്ചെടുക്കുക
ഒരു സവാളയും ക്യാപ്സിക്കവും ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു വെക്കുക
ഒരു സവാള കൊത്തി അരിഞ്ഞു വെക്കുക
ഒരു പാനിലേക്കു 1 ടേബിൾ സ്പൂണ് ഓയിൽ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റുക
ശേഷം കൊത്തി അരിഞ്ഞു വെച്ച സവാള ചേർത്ത് ഇരു 5 മിനിറ്റ് വഴറ്റുക
ഇതിലേക്ക് നമ്മൾ ഉണ്ടാക്കിയ മല്ലി മുളക് പൊടിയും ഗരം മസാലയും ഉപ്പും ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റുക
ഇതിലേക്ക് അരച്ച് വെച്ച തക്കാളി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക
മറ്റൊരു പാനിലേക്കു 1 ടേബിൾ സ്പൂണ് എണ്ണ ചേർത്ത് അരിഞ്ഞു വെച്ച ക്യാപ്സിക്കവും സവാളയും ഒരു 5 മിനിറ്റ് നന്നായി വഴറ്റുക
ഗ്രേവിയിൽ എണ്ണ തെളിഞ്ഞു വന്നു കഴിഞ്ഞാൽ വഴറ്റി വെച്ചിരിക്കുന്ന ക്യാപ്സിക്കം സവാള പനീർ ചൂട് വെള്ളം എന്നിവ ചേർത്തി ചെറിയ തീയിൽ മൂടി വെച്ച് ഒരു 5 മിനിറ്റ് വേവിക്കുക
ശേഷം ഫ്രഷ് ക്രീം, മല്ലി ഇല, കസൂരി മേത്തി എന്നിവ ചേർത്തിളക്കി തീ ഓഫ് ചെയ്യുക
ചൂടോടെ ചപ്പാത്തി അല്ലെങ്കിൽ ചൊറിനൊപ്പം സെർവ് ചെയ്യാം
പനീർ വേണമെങ്കിൽ ഒന്ന് ഫ്രൈ ചെയ്തും ചേർക്കാം
ഫ്രോസൻ പനീർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഗ്രേവിയിൽ ചേർക്കുന്നതിന് മുൻപ് കുറച്ചു നേരം ചൂട് വെള്ളത്തിൽ ഇട്ട് വെച്ചാൽ സോഫ്റ്റ് ആയി കിട്ടും.