Recipe

ഓട്സ് ദോശ ഇതുപോലെ തയ്യാറാക്കൂ!

ചേരുവകൾ

ഓട്‌സ് -1 കപ്പ്
റവ – കാല്‍കപ്പ്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
എണ്ണ
അരിപ്പൊടി – കാല്‍ കപ്പ്
തൈര് – അര കപ്പ്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ അല്ലാതെയുള്ള ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് പാകത്തിന് വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കി മാറ്റി വെക്കുക, അടുപ്പിൽ പാൻ വെച്ച് എണ്ണയോ നല്ലെണ്ണയോ പുരട്ടി കലക്കി വെച്ച മാവ് ഒരു കാവിൽ കോരി ഒഴിച്ച് പരത്തുക. മുകളിലൊക്കെ അൽപ്പം എണ്ണ തൂവിക്കൊടുക്കാം. ഇരുവശവും മറിച്ചിടാൻ മറക്കരുത്. വെന്തു കഴിഞ്ഞാൽ ചമ്മന്തിയുടെ കൂടെ ചൂടോടെ രുചിയോടെ കഴിക്കാം.