Recipe

പീസ്‌ പുലാവ് ഉണ്ടാക്കി നോക്കാം

ചേരുവകൾ

ബസ്മതി -2 കപ്പ്
സവാള – 1 എണ്ണം നേര്‍മ്മയായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
പച്ചമുളക് – 1 എണ്ണം നെടുകെ പിളര്ന്നത്
ഗ്രീന്‍പീസ് -അര കപ്പ് (ഫ്രോസണ്‍ അല്ലെങ്കില്‍ ഫ്രഷ്‌)
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ഗ്രാമ്പു -3
കറുവാപ്പട്ട -3 കഷണം
ഏലക്ക -2
ഉപ്പ് -പാകത്തിന്
മല്ലിയില അരിഞ്ഞത് -കാല്‍ കപ്പ്

പാകം ചെയ്യുന്ന വിധം

അരി കഴുകി ഊറ്റി എടുക്കുക. ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പട്ട,ഗ്രാമ്പു,ഏലക്ക എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതിന്റെ കൂടെ അരിയിട്ട് വറുക്കുക. ഇതിലേക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക. 4 കപ്പ് തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് അരി വേവിക്കുക. പാത്രം അടച്ചു വെച്ച് വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി വാങ്ങുക. ചിക്കന്‍ കറി, മട്ടണ്‍ റോസ്റ്റ്‌ എന്നിവയ്ക്കൊപ്പം വിളമ്പാം.