ആലപ്പുഴ: ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. വീട്ടിലുള്ളവർ പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
content highlight : elderly-woman-bitten-to-death-by-stray-dog