Recipe

മുട്ട ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാം എഗ്ഗ് കബാബ്

ചേരുവകൾ

പുഴുങ്ങി നടുവേ പിളർന്ന കോഴിമുട്ട ആറെണ്ണം
തിരുമ്മിയ ഇഞ്ചി ഒരു കഷണം
വാളംപുളി കുറച്ച്
ചുവന്നുള്ളിയല്ലി ഏഴെണ്ണം
വെളുത്തുള്ളി അല്ലി മൂന്നെണ്ണം
മല്ലിയില ചെറുനാരങ്ങ
റോട്ടിപ്പൊടിയും മുട്ട പതച്ചതും പാകത്തിന്
പച്ചമുളക് എരുവിന് വേണ്ടത്
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

തിരു മിയ തേങ്ങാ പച്ചമുളക് വെളുത്തുള്ളി ഇഞ്ചി ചുവന്നുള്ളി വാളംപുളി മല്ലിയില ഉപ്പ് എന്നിവ ചമ്മന്തി പോലെ അരച്ച് ചെറുനാരങ്ങ നേരിൽ ചേർക്കണം. ഓരോ മുട്ട കഷ്ണത്തിലും ഒരേ നിരപ്പിൽ പുരട്ടണം. പിന്നീട് മുട്ട പതച്ചത് റൊട്ടി പൊടിയും തൂകി കട്ട് പോലെ വറക്കുക. ചൂടോടുകൂടി കഴിക്കണം.