കടുക്ക (തോടോടു കൂടിയത്) – 8 എണ്ണം.
പത്തിരിപ്പൊടി – ഒരു കപ്പ്.
ചെറിയുള്ളി,പെരുംജീരകം ചതച്ചത് – 2 ടീസ്പൂണ്‍.
കശ്മീരി മുളക്പൊടി – നാല് ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍.
ഉപ്പ് – മൂന്ന് ടീസ്പൂണ്‍.
വെളിച്ചെണ്ണ – രണ്ട് ടേബിള്‍സ്പൂണ്‍.
വെള്ളം – ഒരു കപ്പ്
തോടോടു കൂടിയ കടുക്ക (കല്ലുമ്മക്കായ) വേണം കടയില്‍ നിന്നും വാങ്ങാന്‍. കടുക്കയുടെ പുറംതോട് തുറക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്, അതുകൊണ്ട് കടയില്‍ നിന്ന് വാങ്ങുമ്പോള്‍ തന്നെ തുറന്നു തരാന്‍ കടക്കാരോട് പറയുക. ഇല്ലെങ്കില്‍ വൃത്തിയാക്കിയ കടുക്ക ഫ്രിഡ്ജില്‍ ഫ്രീസറില്‍ വെക്കുക. കുറച്ച് കഴിയുമ്പോള്‍ തോടുകള്‍ അകന്ന് വരും. കടുക്കയുടെ അകവും പുറവും നല്ലവണ്ണം വൃത്തിയാക്കണം. ഇറച്ചി തോടില്‍ നിന്നും ഇളകി വരാതെയും തോട് രണ്ടായി പിളര്‍ന്നു പോകാതെയും ശ്രദ്ധിക്കണം.