Recipe

രുചികരമായ മലബാര്‍ എഗ്ഗ് മപ്പാസ് തയ്യാറാക്കാം

ചേരുവകള്‍

മുട്ട പുഴുങ്ങിയത് -3
സവാള -2
തക്കാളി -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2ടീസ്പൂണ്‍
പച്ചമുളക് -2
മഞ്ഞള്‍പൊടി -1/2ടീസ്പൂണ്‍
കുരുമുളക്‌പൊടി -1ടീസ്പൂണ്‍
തേങ്ങാപാല്‍ -1കപ്പ്
അണ്ടിപ്പരിപ്പ് -10
വേപ്പില മല്ലിയില
ഉപ്പ്
ഓയില്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ ഓയില്‍ ഒഴിച് ചൂടാകുമ്പോള്‍ സവാള വഴറ്റുക .അധികം ബ്രൗണ്‍ കളര്‍ ആകുന്നതിന് മുന്‍പ് തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വേപ്പിലയും ചേര്‍ത് വയറ്റി അതിലേക് മഞ്ഞള്‍പൊടി കുരുമുളക്‌പൊടി ചേര്‍ക്കുക .ശേഷം മുട്ട ചേര്‍ത് 2മിനിറ്റ് മൂടി വെക്കുക .അതിലേക് അണ്ടിപ്പരിപ്പ് അരച്ചത് തേങ്ങാപ്പാലില്‍ കലക്കി ഒഴിക്കുക .പാകത്തിന് ഉപ്പും പച്ചമുളക് കീറിയതും തക്കാളി കനം കുറച്ചു വട്ടത്തില്‍ അരിഞ്ഞതും ചേര്‍ത് 5മിനിറ്റ് മൂടി വെച് തീ ഓഫ് ചെയ്യാം .മുകളില്‍ മല്ലിയില അരിഞ്ഞത് ചേര്‍ക്കാം .