ചേരുവകൾ
കപ്പ 500ഗ്രാം
തേങ്ങ ചിരകിയത് പകുതി
മുളകുപൊടി രണ്ട് ടീസ്പൂൺ
സവാള രണ്ടെണ്ണം
കറിവേപ്പില 2 തണ്ട്
ഉപ്പു പാകത്തിന്
എണ്ണ നാല് ടീസ്പൂൺ
ചുവന്നമുളക് മൂന്നെണ്ണം
തയാറാക്കുന്ന വിധം
കപ്പ ചെറുതായി കൊത്തിയരിഞ്ഞ് വേവിക്കണം. കടുക് പൊട്ടിച്ച് വറ്റൽ മുളകും, കറിവേപ്പിലയും ഇടുക. ഇതിൽ സവോള കുത്തിയരിഞ്ഞതും ഇട്ട് വഴറ്റുക. നല്ലതുപോലെ മൂക്കുമ്പോൾ മുളകുപൊടി ചേർക്കുക. ഇതിൽ തേങ്ങ ചുരുങ്ങിയത് വിട്ട് മുപ്പിക്കുക. വേവിച്ചു വെച്ചിരിക്കുന്ന കപ്പ ഇടുക നല്ലതുപോലെ ചിക്കി എടുക്കുക.