Food

ബ്രേക്ക് ഫാസ്റ്റ് എന്തുണ്ടാക്കും എന്ന് ആലോചിച്ച് സമയം കളയേണ്ട, ഈ ഹെൽത്തി പലഹാരം ഒന്ന് ട്രൈ ചെയ്യൂ

രാവിലെ എഴുന്നേറ്റാൽ എന്തുണ്ടാക്കും എന്നോർത്ത് ടെൻഷൻ അടിച്ചിരിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇതാ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി.

ആവശ്യമായ ചേരുവകൾ

ഗോതമ്പ് പൊടി
ഉപ്പ്
സവാള
തക്കാളി
മുളകുപൊടി
മഞ്ഞൾപൊടി

തയ്യാറാക്കേണ്ട രീതി

ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി, മാവ് തയ്യാറാക്കാൻ ആവശ്യമായ വെള്ളം, ഉപ്പ്, ഒരു സവാള കനം കുറച്ച് അരിഞ്ഞെടുത്തത്, ഒരു തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് ഇത്രയും എടുത്ത് വെക്കുക. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അൽപം എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച സവാള ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം തക്കാളി കൂടി ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കണം. ഉള്ളിയുടെയും തക്കാളിയുടെയും പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും, എടുത്തുവച്ച ബാക്കി പൊടികളും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. ഇതൊന്നു തണുക്കാനായി മാറ്റിവയ്ക്കാം. ഈയൊരു സമയം മറ്റൊരു ബൗളിൽ ഗോതമ്പുപൊടിയും, ഉപ്പും, ദോശമാവിന്റെ പരുവത്തിലേക്ക് ആക്കിയെടുക്കാനുള്ള അത്ര വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ദോശച്ചട്ടി അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കുക. ഒരു കരണ്ടി മാവ് കനം കുറച്ച് അതിലേക്ക് പരത്തി ഒഴിക്കുക. ഇത് നന്നായി വെന്ത് വന്നു കഴിഞ്ഞാൽ അതിനു മുകളിലേക്ക് എടുത്തുവച്ച ഫില്ലിങ്ങ്സിൽ നിന്നും കുറച്ച് വച്ചു കൊടുക്കാവുന്നതാണ്. ശേഷം നാല് ഭാഗത്ത് നിന്നും നല്ലതുപോലെ മടക്കി സ്ക്വയർ രൂപത്തിലേക്ക് ആക്കി എടുക്കുക. ശേഷം അതിന്റെ ചുറ്റും അല്പം എണ്ണ തൂവിക്കൊടുത്ത് രണ്ടു ഭാഗവും ക്രിസ്പാക്കി ചുട്ടെടുക്കാവുന്നതാണ്.