Entertainment

ക്രിസ്തുസ് ഗാനവുമായി മോഹൻലാൽ, മണിക്കൂറുകൾക്കുള്ളിൽ വൈറലായി ഗാനം

ക്രിസ്തുസ് ആഘോഷമാക്കി ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. പ്രഭാവര്‍മയുടെ വരികള്‍ പാടി അഭിനയിച്ചാണ് മോഹൻലാൽ എത്തുന്നത്. ‘ഗ്ലോറിയ’ എന്ന പേരാണ് ഈ ഗാനത്തിന് നൽകിയിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്.

വീഡിയോയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജെറി അമല്‍ദേവാണ്. ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മാണം. വിഷ്വലൈസേഷന്‍ നടത്തിയിരിക്കുന്നത് ടി കെ രാജീവ് കുമാറാണ്. ജെബിന്‍ ജേക്കബ് ക്യാമറയും, ഡോണ്‍ മാക്‌സ് എഡിറ്റിംഗും നടത്തിയിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എം ബി സനിൽ കുമാർ, വിഷ്വൽ ആനിമേറ്റർ: സഞ്ജയ് സുരേഷ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, വിഷ്വൽ ഡിസൈനർ: റാസി മുഹമ്മദ്.

അതേസമയം ക്രിസ്മസ് ദിനത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യുന്നത്. മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ആരാധകർക്കിടയിൽ ആകാംഷ ഉണ്ടാക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്.