വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ബിൽക്ലിന്റനെ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്കു ശേഷം ജോർജ്ടൗൺ യൂനിവേഴ്സിറ്റി മെഡിക്കൽ സെന്ററിലാണ് 78 വയസ്സുകാരനായ ക്ലിന്റനെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഏഞ്ചൽ ഉറീന അറിയിച്ചു.
വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ക്ലിന്റൻ 2004ൽ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1993 മുതൽ 2001 വരെ രണ്ടു തവണ യു.എസ് പ്രസിഡന്റ് പദവിയിലിരുന്ന ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ക്ലിന്റൻ.
content highlight : high-fever-bill-clinton-in-the-hospital