അങ്കമാലി സ്പെഷ്യൽ സർലാസ് ട്രൈ ചെയ്തു നോക്കിയാലോ? സവാളയും തോങ്ങാപ്പാലും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവം.
ആവശ്യമായ ചേരുവകൾ
- സവാള
- ഉപ്പ്
- തേങ്ങ
- ഇഞ്ചി
- പച്ചമുളക്
- കറിവേപ്പില
- കുരുമുളകുപൊടി
- വിനാഗിരി
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഇടത്തരം വലിപ്പമുള്ള മൂന്നു സവാള കട്ടി കുറച്ച് അരിഞ്ഞത് ഒരു ടീസപൂൺ ഉപ്പ് ചേർത്ത് മാറ്റി വെയ്ക്കുക. ഒരു മുറി തേങ്ങ ചിരകിയതിലേയ്ക്ക് അരക്കപ്പു വെള്ളം കൂടി ചേർത്ത് അരച്ചെടുക്കുക. ശേഷം തേങ്ങാപ്പാൽ പിഴിഞ്ഞെടുത്ത് വെയ്ക്കുക. മാറ്റി വെച്ചിരിക്കുന്ന സവാള പതിനഞ്ചു മിനിറ്റിനു ശേഷം നീരു കളഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായ് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, നാല് പച്ചമുളക് ചെറുതായ് അരിഞ്ഞത്, കാൽ ടീസ്പൂൺ കുരുമുളകുപൊടി, രണ്ടു ടീസ്പൂൺ വിനാഗിരി എന്നിവ സവാളയിലേക്കു ചേർക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാലുകൂടി അതിലേക്കു ചേർത്ത് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിളക്കുക. അങ്കമാലി സ്പെഷ്യൽ സർളാസ് തയ്യാർ.