ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കാൻ ആയിട്ട് ട്രിപ്പുകൾ പോകാൻ പലരും പ്ലാൻ ഇടുന്നുണ്ട്. എന്നാൽ അവർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇത്തവണത്തെ ട്രിപ്പ് മൂന്നാറിലേക്ക് ആയാലോ ? തുടർച്ചയായ ദിവസങ്ങളിൽ അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയാണ് കുറഞ്ഞ താപനില അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ ചില പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രി രേഖപ്പെടുത്തി എന്നും റിപ്പോർട്ട് വരുന്നുണ്ട്. തണുത്ത് വിറച്ചു കിടക്കുന്ന മൂന്നാറിലേക്ക് വേണമെങ്കിൽ ഇന്ന് വൈകിട്ട് തന്നെ യാത്ര പോകാം.
മൂന്നാറിൽ ഇന്ന് കുറഞ്ഞ താപനില 4.2 ഡിഗ്രി സെൽഷ്യസാണ്. കുണ്ടല ഡാം 3.1 ഡിഗ്രി സെൽഷ്യസ്, വട്ടവട 9.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ഇന്നലെ മൂന്നാറിൽ സീസണിലെ ഏറ്റവും താഴ്ന്ന താപനില 3.4°c ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കുണ്ടല ഡാം 2.5, വട്ടവട 8.3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരുന്നു താപനില.
ഇന്നലെ മൂന്നാർ ചെണ്ടുവാര എസ്റ്റേറ്റിൽ 1 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. എന്നാൽ കെഡിഎച്ച്പിയുടെ കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന ഉപാസിയുടെ കണക്ക് പ്രകാരം പൂജ്യം ഡിഗ്രി സെൽഷ്യസായിരുന്നു ചെണ്ടുവാരയിലെ താപനില. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത്.
ചെണ്ടുവാര ഫാക്ടറി ഡിവിഷനിലെ പുൽമേട്ടിൽ മഞ്ഞു വീഴ്ചയുമുണ്ടായി. ഇപ്പോൾ രാത്രിയിലും പുലർച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുകയും ശൈത്യമേറുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയിൽ താപനില കുറഞ്ഞ് മൈനസ് രണ്ട് വരെ എത്തിയിരുന്നു.
മൂന്നാറിൽ മിക്കയിടങ്ങളിലും ഇന്നലെ മഞ്ഞ് വീഴ്ചയുണ്ടായി. സൈലന്റ് വാലി, കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗൺ, ദേവികുളം ഒഡികെ, കന്നിമല തുടങ്ങിയ പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയെന്നും ഈ റിപ്പോർട്ട് പറയുന്നു. മഴ മാറിയതോടെയാണ് മൂന്നാറിൽ ശൈത്യകാലത്തിനു തുടക്കമായത്. ഒരാഴ്ചയായി താപനില അഞ്ച് മുതൽ എട്ട് ഡിഗ്രി സെൽഷ്യനിടയിലായിരുന്നു. . മൂന്നാറിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്.
ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാറിലെ തണുപ്പ് അസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം സഞ്ചാരികൾ എത്താറുണ്ട്.
CONTENT HIGHLIGHT: munnar tourists rush in vacation time